പ്രധാന വാർത്തകകളും പ്രാദേശിക വാർത്തകളും വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ. 👉 Join Group
Posts

ആം ആദ്മി പാർട്ടിയുടെ നേത്യത്വത്തിൽ ചെറുപുഴയിൽ പ്രതിഷേധ ബാഡ്ജ് കാമ്പയിൻ നടത്തി

ചെറുപുഴ: ആം ആദ്മി പാർട്ടിയുടെ നേത്യത്വത്തിൽ ചെറുപുഴയിൽ പ്രതിഷേധ ബാഡ്ജ് കാമ്പയിൻ നടത്തി. കെ എസ് ഇ ബി യുടെ വൈദ്യുതി ചാർജ് വർദ്ധനവിനും അനാവശ്യ നികുതി വർദ്ധനവിനുമെതിരേ ഞങ്ങൾക്കും ജീവിക്കണം, ഞാനും പ്രതിഷേധിക്കുന്നു എന്ന ബാഡ്ജുകൾ ധരിച്ചും വിതരണം ചെയ്തുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വ്യാപാര സ്ഥാപനങ്ങളിലും ബസുകളിലും കയറി ബാഡ്ജുകൾ വിതരണം ചെയ്തു. ടി.എസ്. ഉണ്ണി മാസ്റ്റർ, മുഹമ്മദ് റാഫി, എം. ടി. പി. ഇൻജാസ്, വാസുദേവ പൈ, ടി. ജി. മോഹനൻ, എം. എം. ജോസ്, കെ. ഇ. ചാക്കോ, അമർനാഥ് പയ്യന്നൂർ, കിരൺ ജോസ് എന്നിവർ നേതൃത്വം നൽകി.

Post a Comment