പ്രധാന വാർത്തകകളും പ്രാദേശിക വാർത്തകളും വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ. 👉 Join Group
Posts

ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ കുണ്ടംതടം റോഡരികിലെ മണ്ണെടുത്തു മാറ്റി ഗതാഗത യോഗ്യമാക്കി.

 


മണ്ണടിഞ്ഞു കൂടി  ഗതാഗത തടസം നേരിട്ടിരുന്ന ചെറുപുഴ - പയ്യന്നുർ റൂട്ടിലെ കുണ്ടംതടം ഭാഗം ഡി വൈ എഫ് ഐ ചെറുപുഴ മേഖല യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ മണ്ണെടുത്തു മാറ്റി ഗതാഗത യോഗ്യമാക്കി. മേഖല  സെക്രട്ടറി അമൽനാഥ്‌ പാടിച്ചാൽ, പ്രസിഡൻ്റ് ഉദയൻ, ട്രെഷറർ സജിത്ത് തട്ടുമ്മൽ, മേഖലകമ്മിറ്റി അംഗങ്ങളായ റിസ മുഹമ്മദ്‌, വിപിൻ, ആകർഷ്, ജിതിൻ, നിതിൻ, അനന്ദു ഹരിദാസ്, രാകേഷ് എന്നിവർ പങ്കാളികളായി. ഇവിടം മണ്ണ് റോഡിൽ അടിഞ്ഞ് കൂടിയത്തിനെ തുടർന്ന് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. ഇതിനെ തുടർന്ന് പത്തൊമ്പതാം വാർഡിൽ ഉൾപ്പെടുന്ന സ്ഥലത്ത് മെംബർക്കടക്കം യാത്രക്കാർ പരാതി അറിയിച്ചെങ്കിലും പരിഹാരം ഉണ്ടാകാത്തതിനാലാണ്  മണ്ണ് മാറ്റാൻ 
രംഗത്തിറങ്ങിയത് എന്ന് പ്രവർത്തകർ പറഞ്ഞു.Post a Comment