പ്രധാന വാർത്തകകളും പ്രാദേശിക വാർത്തകളും വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ. 👉 Join Group
Posts

ഡി വൈ എഫ് ഐ വയലായി യൂണിറ്റ് പഠനോത്സവം സംഘടിപ്പിച്ചു.


ചെറുപുഴ: ഡി വൈ എഫ് ഐ വയലായി യൂണിറ്റ്  പഠനോത്സവം സംഘടിപ്പിച്ചു. എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. ചെറുപുഴ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി ഉദ്ഘാടനം ചെയ്തു. ആദിത്യ വിജയൻ അധ്യക്ഷത വഹിച്ചു. എം.കെ. തമ്പാൻ, സിന്ധു ഗോപാലകൃഷ്ണൻ, എം.പി. സുജേഷ്, ചന്ദ്രൻ, സജിനി മോഹനൻ, അദ്വൈത് ജി നായർ, കെ.വി. അശ്വന്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കർഷ സംഘം വയലായി യൂണിറ്റിന്റെ ജനറൽ ബോഡി മീറ്റിംഗും വാഴക്കന്ന് വിതരണവും കർഷക സംഘം പുളിങ്ങോം വില്ലേജ് സെക്രട്ടറി കലാധരൻ ഉദ്ഘാടനം ചെയ്തു. പ്രതിഷ് ചുണ്ട അധ്യക്ഷ വഹിച്ചു. പി.വി. സുജിത്ത്, സിന്ധു ഗോപാലകൃഷ്ണൻ കെ.കെ. ജോയ്, വി.ആർ. ജയൻ, എന്നിവർ സംസാരിച്ചു

Post a Comment