പ്രധാന വാർത്തകകളും പ്രാദേശിക വാർത്തകളും വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ. 👉 Join Group
Posts

ബഷീർ അനുസ്മരണം നടത്തിഷീറിൻ്റെ കഥാപാത്രങ്ങളായ ആനവാരി രാമൻനായർ, പൊൻകുരിശ‌് തോമ്മാ, എട്ടുകാലി മമ്മൂമഞ്ഞ്, മണ്ടൻ മുത്തപ്പ, ഒറ്റക്കണ്ണൻ പോക്കർ, കുഞ്ഞി പാത്തുമ്മാ, സൈനബ, മജീദ്, സുഹറ, നാരായണി, ഭാർഗവി, സാറാമ്മ, കേശവൻ നായർ തുടങ്ങിയവരും വേഷപ്പകർച്ചയോടെ തനത് രൂപത്തിൽ സ്കൂൾ മുറ്റത്ത് അണിനിരന്നു. തിരുമേനി എസ്. എൻ. ഡി. പി. സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണമാണ് കഥാപാത്രങ്ങളെ നേരിട്ട് അരങ്ങിലെത്തിച്ച് അവിസ്മരണീയമാക്കിയത്. അനശ്വരനായ കഥാകൃത്ത് തലയോലപറമ്പിലെ വീട്ടുമുറ്റത്ത് മാങ്കോസ്റ്റിൻ ചുവട്ടിൽ കഥാരചനയിൽ ഏർപ്പെട്ടിരിക്കുന്ന ദൃശ്യമാണ് പുനരാവിഷ്കരിച്ചത്.ബഷീറിനൊപ്പം മറ്റ് കഥാപാത്രങ്ങളും അണിനിരന്നു. ബഷീർ അനുസ്മരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും ചെറുപുഴ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ. കെ. ജോയി നിർവ്വഹിച്ചു. പഞ്ചായത്തംഗവും മലയാളം അധ്യാപകനുമായ കെ. ഡി. പ്രവീൺ ബഷീർ അനുസ്മരണം നടത്തി. പി. ടി. എ. പ്രസിഡൻറ് കെ. സി. പ്രസൂൺ അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി. എം. സെബാസ്റ്റ്യൻ, അധ്യാപകരായ എൻ. ജെ. വർഗീസ്, മഞ്ജു മധു, ടി. നിഷാകുമാരി, കെ. ആർ.മിനി, ജൂവൽ മരിയ തുടങ്ങിയവർ സംസാരിച്ചു.
 

Post a Comment