പ്രധാന വാർത്തകകളും പ്രാദേശിക വാർത്തകളും വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ. 👉 Join Group
Posts

പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന ശില്പശാല നടന്നു

കണ്ണൂർ ജില്ലാ പഞ്ചായത്ത്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കണ്ണൂർ റൂറൽ എസ് പി സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന ശില്പശാല ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു . കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു.ഹരിത കേരളം ജില്ലാ കോഡിനേറ്റർ ടി .കെ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി. എസ്.പി.സി കണ്ണൂർ റൂറൽ ജില്ല അസിസ്റ്റൻറ് നോഡൽ ഓഫീസർ കെ.പ്രസാദ്,ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ എം സുനിൽകുമാർ ,ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ടി. ശോഭ എന്നിവർ സംസാരിച്ചു. പേപ്പർ നിർമ്മിത വസ്തുക്കളുടെ പരിശീലനത്തിന് കണ്ണൂർ ജില്ല കൂടുംബശ്രീ ട്രെയിനർ വി.രമ, ടി.പി ദിനമണി, വി. നിഷാദ്, പി.പി സുകുമാരൻ എന്നിവർ നേതൃത്വം നൽകി.


Post a Comment